Latest NewsIndiaNews

രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും

രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും. ആക്രമിക്കപ്പെട്ട നടിയും തെന്നിന്ത്യന്‍ താരം നയന്‍താരയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഹാദിയയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും 2017ല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടിക തയ്യാറാക്കിയ ഇംഗ്ലീഷ് വാര്‍ത്താ മാധ്യമമായ ന്യുസ് മിനിറ്റ് ആണ്.

അഖില എന്ന ഹാദിയ ശ്രദ്ധിക്കപ്പെടുന്നത് ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ഷെഫിന്‍ ജഹാന്‍ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തതിലൂടെയാണ്. ഹാദിയയുടേത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മതംമാറ്റവും വിവാഹവുമാണ്. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കലിന് ശേഷം സുപ്രീം കോടതിയില്‍ തന്റെ ഉറച്ച നിലപാടുകള്‍ വ്യക്തമാക്കിയ ഹാദിയ ഇപ്പോള്‍ തന്റെ ഹോമിയോ പഠനം തുടരുകയാണ്.

പാര്‍വതി മലയാള സിനിമയില്‍ പുതിയതായി രൂപം കൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനുടെ നേതൃനിരയില്‍ നില്‍ക്കുന്ന താരമാണ്. തന്റെ ഉറച്ച നിലപാടുകള്‍ പ്രഖ്യാപിച്ചതിലൂടെ പാര്‍വതിയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരയാണ്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പട്ടികയില്‍ ഇടം നേടിയത് ക്രൂരമായ ആക്രമണം അതിജീവിച്ചതിന്റെ പേരിലാണ്. നയന്‍താര കഴിഞ്ഞ പതിനാല് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ താരസാന്നിധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button