KeralaLatest NewsNews

ഭാര്യക്ക് അവിഹിത ബന്ധം : ഭാര്യയെ കിണറില്‍ തള്ളിയിട്ട് കൊലപ്പെടുത്തി : ഭര്‍ത്താവ് അറസ്റ്റില്‍ 

 

തിരുവനന്തപുരം : ഭാര്യയെ കിണറില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയില്‍ . തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി ബിനുവാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത് . ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ധരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ 22 ാം തിയതി രാത്രിയിലാണ് സംഭവം നടന്നത് . രാത്രിയില്‍ വീട്ടിലെത്തിയ ബിനു ഭാര്യ സൗമ്യയോട് കുളിക്കാന്‍ വെള്ളം ചൂടാക്കുവാന്‍ ആവശ്യപ്പെട്ടു . ഇതിനായി കിണറില്‍ നിന്ന് വെള്ളം കോരാന്‍ പോയ സൗമ്യയെ കാലുകളില്‍ തൂക്കിയെടുത്ത് കിണറിലേക്ക് ഇടുകയായിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനും കുട്ടികള്‍ സംഭവം അറിയാതിരിക്കാനും TV യിലെ കാര്‍ട്ടൂണ്‍ പരിപാടി ഇട്ടിരുന്നു . എന്നാല്‍ സൗമ്യയുടെ നിലവിളി കേട്ട് ഓടി എത്തിയ കുഞ്ഞുങ്ങളെ ബിനുവിരട്ടി ഓടിച്ച് പൂട്ടിയിട്ടു .

കുഞ്ഞുങ്ങളുടെ മൊഴിയെതുടര്‍ന്നാണ് പൊലീസ് ബിനുവിനെ ചോദ്യം ചെയ്തത് . തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തി . 2 വര്‍ഷം മുന്‍പ് ഈ വീട്ടില്‍ സൗമ്യയുടെ അമ്മ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button