IndiaInternationalWriters' Corner

കണ്ണീര്‍ തടസപ്പെടുത്തിയ കൂടിക്കാഴ്ചയുടെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു. ഒരു ഗ്ലാസിന്റെ ഇരുവശവുമിരുന്ന് ടെലഫോണ്‍ വഴിയാണ് കുല്‍ഭൂഷണ്‍ യാദവും അമ്മ അവന്തിയും ഭാര്യ ചേതന്‍കുലും തമ്മില്‍ സംസാരിച്ചത്. വിമാനമാര്‍ഗം ഇസ്ലാമാബാദിലെത്തിയ അവര്‍ ഒരു മണിക്കൂറോളം കുല്‍ഭൂഷണുമായി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതിനു പാകിസ്ഥാന് കുല്‍ഭൂഷണ്‍ നന്ദി പറഞ്ഞു. തങ്ങള്‍ വാക്കുപാലിച്ചതായി പാകിസ്ഥാനും പ്രതികരിച്ചു.

സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയ പാക് സര്‍ക്കാരിന് നന്ദിപറയുന്ന ജാദവിന്റെ വീഡിയോ വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായി പ്രദര്‍ശിപ്പിച്ചിരുന്നു.അമ്മയെയും ഭാര്യയെയും കാണണമെന്ന തന്റെ ആവശ്യം അംഗീകരിച്ച പാക് സര്‍ക്കാരിന് നന്ദിയുണ്ടെന്ന് വീഡിയോയില്‍ ജാദവ് പറയുന്നു. അതേസമയം, മാനുഷിക പരിഗണനയുടെ പേരിലാണ് ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നല്‍കിയതെന്ന് വിദേശകാര്യവക്താവ് ചൂണ്ടിക്കാട്ടി.

ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെയാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്തിയത്. കുല്‍ഭൂഷണ്‍ ജാദവിനെ ഒരു മുറിയിലും അമ്മയെയും ഭാര്യയെയും മറ്റൊരു മുറിയിലുമായിട്ടായിരുന്നു ഇരുത്തിയത്. മുറികള്‍ കണ്ണാടി ചില്ലുകൊണ്ട് വേര്‍തിരിച്ചിരുന്നു. ഇന്റര്‍കോമിലൂടെയാണ് കുല്‍ഭൂഷണ്‍ ജാദവ് കുടുംബവും ആയി ആശയവിനിമയം നടത്തിയത്. അമ്മയ്ക്കും ഭാര്യക്കും ഒപ്പം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗും മൂന്ന് ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് കുല്‍ഭൂഷണും ആയി കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ 22 മാസമായി കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താന്‍ ജയിലിലാണ്. പാകിസ്താനിലെ പട്ടാള കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ കുല്‍ഭൂഷണ്‍ നല്‍കിയ ദയാഹര്‍ജി പാകിസ്താന്‍ സൈനിക മേധാവിയുടെ പരിഗണനയിലാണ്.

ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണ് കുല്‍ഭൂഷണ്‍ ജാദവെന്ന് പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പാകിസ്താനിലെ നിരവധി ആക്രമണങ്ങള്‍ക്ക് കുല്‍ഭൂഷണ്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ബലൂചിസ്താനില്‍ നിരവധി ആളുകളുടെ കൊലപാതകത്തിന് കാരണക്കാരന്‍ കുല്‍ഭൂഷന്‍ ആണ്. വിദേശകാര്യമന്ത്രാലയ വക്താവ് ആരോപിച്ചു. സന്ദര്‍ശനത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വക്താവ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്.ഇന്ത്യന്‍ ചാരനാണെന്ന കാര്യവും പാകിസ്താനിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലെ പങ്കും ജാദവ് അന്വേഷണകമ്മീഷന് മുന്നില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാക് സൈനിക മേധാവിക്ക് നല്‍കിയ ദയാഹര്‍ജിയിലും ഇക്കാര്യങ്ങള്‍ ജാദവ് ഏറ്റുപറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിന്റെ പേരിലാണ് ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഒന്ന് കൂടി ഉലഞ്ഞിരിക്കുന്നത്. ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ പട്ടാള കോടതി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളില്‍ പങ്ക് വഹിച്ചു എന്നെല്ലാമാണ് കുല്‍ഭൂഷണെതിരായ ആരോപണങ്ങള്‍. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം ആദ്യമാണ് പാകിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്.

ഏതായാലും കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതായി വ്യക്തമായതോടെ പാകിസ്ഥാന് ശക്തമായ താക്കീതുകളുമായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഉഭയകകക്ഷി ചര്‍ച്ച മരവിപ്പിച്ചിരിക്കുന്നു. കുല്‍ഭൂഷണുമായി ബന്ധപ്പെടണമെന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ആവശ്യം പാകിസ്ഥാന്‍ തള്ളിയിരിക്കുകയാണ്. ഇറാനില്‍ ചെറിയ ബിസിനസുമായി കഴിഞ്ഞുകൂടിയ ശേഷമാണ് കുല്‍ഭൂഷണ്‍ ജാദവ് പാകിസ്ഥാനില്‍ എത്തുന്നത്. കറാച്ചിയിലും ബലൂചിസ്ഥാനിലും സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടു, പാകിസ്ഥാന്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നെല്ലാം ആരോപണമുണ്ട്.

കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ ചാരന്‍ അല്ലെന്ന് ഇന്ത്യ പറയുന്നുണ്ടെങ്കിലും അദ്ദേഹം എങ്ങനെ ഇറാനില്‍ നിന്ന് പാകിസ്ഥാനിലെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2003 മുതല്‍ ജാദവ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും യഥാര്‍ത്ഥ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഇതെങ്കിലും മറ്റൊരു പേരിലായിരുന്നു എന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പലര്‍ക്കും കുല്‍ഭൂഷന്‍ ജാദവിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നത് തന്നെയാണ് സത്യം.

മഹാരാഷ്ട്രയിലെ അനെവാദിയാണ് കുല്‍ഭൂഷന്റെ സ്വദേശം. കുട്ടിക്കാലത്ത് മഹാരാഷ്ട്രയിലെ പരേലിലുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നതെന്ന് ബാല്യകാല സുഹൃത്തും അയല്‍ക്കാരനുമായിരുന്ന തുള്‍സിറാം പവാര്‍ ഓര്‍ക്കുന്നു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ പഠിച്ച കുല്‍ഭൂഷണ്‍ ജാദവ് സ്പോര്‍ട്സിലും പഠനത്തിനും മിടുക്കനായിരുന്നു. എല്ലാവരേയും സഹായിക്കുന്ന പ്രകൃതക്കാരനും. എന്നാല്‍ അധികം സംസാരിക്കില്ല.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത് അറിഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഒപ്പ് ശേഖരണ പരിപാടി തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന്‍ ഹൈക്കമ്മീഷണറേയും വിവിധ രാഷ്ട്രീയ നേതാക്കളേയും കണ്ട് സംസാരിക്കാനൊരുങ്ങുകയാണ് ഇവര്‍. ചന്ദു ചവാന്‍ എന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു സൈനികനും പാകിസ്ഥാന്‍ ജയിലിലാണ്. ചന്ദു ചവാനും മോചിപ്പിക്കപ്പെടും എന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക്. പട്ടാള കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയ സമീപിക്കാന്‍ കുല്‍ഭൂഷണ്‍ ജാദവിന് 60 ദിവസമാണുള്ളത്.

ബലൂചിസ്താനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2016 മാര്‍ച്ച് മൂന്നിനാണ് 46കാരനായ ജാദവ് അറസ്റ്റിലായത്. പാക് സൈനിക കോടതി അദ്ദേഹത്തിന് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഇന്ത്യയുടെ പരാതിയെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കലാപമുണ്ടാക്കാനും വിഘടനവാദം പ്രോത്സാഹിപ്പിക്കാനും എത്തിയ റോ ഏജന്റാണ് കുല്‍ഭൂഷണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഇറാനില്‍ ബിസിനസ് നടത്തി വരുകയായിരുന്നു കുല്‍ഭൂഷണ്‍ ജാദവ്. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ 16 തവണയോളം അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാന്‍ അത് തള്ളുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button