Latest NewsNewsIndia

വിദേശഫണ്ട് വകമാറ്റി രാജ്യത്തിനെതിരെ ഉപയോഗിക്കാനല്ല എൻ ജി ഒ കൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്: ഇരുപതിനായിരത്തോളം ലൈസൻസുകൾ റദ്ദാക്കി

ന്യൂഡൽഹി : വിദേശപണം വകമാറ്റി ചെലവഴിക്കാതെ ഇടപാടുകൾ സുതാര്യമാക്കാനായി കേന്ദ്ര സർക്കാരിന്റെ പുതിയ നടപടികൾ ആരംഭിച്ചു. വിദേശഫണ്ട് വാങ്ങുന്ന എല്ലാ എൻജിഒകളും പണം 32 അംഗീകൃത ബാങ്കുകളിലെ അക്കൗണ്ടുകൾ വഴി മാത്രമേ വാങ്ങാവൂ എന്നാണ് പുതിയ നിർദ്ദേശം. 2017 ജനുവരി 21 നു മുൻപ് ഈ ബാങ്കുകളിൽ അക്കൗണ്ട് ആരംഭിക്കണമെന്നാണ് നിർദ്ദേശം. പബ്ളിക്ക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകളിൽ ആണ് എൻജി‌ഒകൾ അക്കൗണ്ട് എടുക്കേണ്ടത്.

ഇതുമായി രജിസ്റ്റർ ചെയ്ത ബാങ്കുകളിലെ അക്കൗണ്ടുകളിലെ ഇടപാടുകൾ പൂർണമായും സുതാര്യമാകും . വിദേശ പണം വകമാറ്റി ചെലവഴിക്കുന്നത് നല്ലൊരു പങ്കു വരെ തടയാൻ ഇതിനു കഴിയും. സർക്കാരിന്റെയോ വിദേശത്ത് നിന്നോ സാമ്പത്തിക സഹായം പറ്റുന്ന സർക്കാരിതര സംഘടനകൾ നീത്ഗി ആയോഗിലെ എ‌ൻജി‌ഒ ദർപ്പണിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. മതപരമായതുൾപ്പെടെയുള്ള ഏത് ട്രസ്റ്റും സൊസൈറ്റികളും വിവരങ്ങൾ ദർപ്പണിൽ നൽകണം.

അങ്ങനെ വിവരങ്ങൾ നല്കാത്തവരുടെ രെജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത് .എതാണ്ട് ഇരുപതിനായിരത്തിലധികം സർക്കാരിതര സംഘടനകളുടെ ലൈസൻസ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തിരുന്നു. എൻ ജി ഒകൾ വിദേശഫണ്ട് വാങ്ങി രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ നിയമം കർശനമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button