KeralaLatest NewsNews

ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും, ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി എന്ന പ്രതാപ് പോത്തന്റെ പരാമർശനത്തിനു മറുപടിയുമായി ജൂഡ് ആന്റണി

താരങ്ങൾ തമ്മിലുള്ള സൈബർ പോർ മുറുകുകയാണ്. പാർവതിയുടെ കസബ പരാമർശത്തിൽ തുടങ്ങി ടോവിനോയുടെ മായനദി എന്ന സിനിമ വരെ എത്തിനിൽക്കുകയാണ് ഈ പോര്. എന്നാൽ ഇപ്പോഴിത തികച്ചും വ്യത്യസ്തമായ പരാമർശവുമായി സംവിധായകനും നടനുമായ പ്രതാപ് പോത്തനും ജൂഡ് ആന്റണിയും രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള്‍ മാത്രമാണ് നീ എന്നാണ് പ്രതാപ് പോത്തന്‍ കുറിച്ചത്.

ഇതിനു മറുപടിയായി കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നാണ് ജൂഡ് മറുപടി പറഞ്ഞത്. ഇരുവരുടേയും അസഭ്യവര്‍ഷം കേട്ട് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ സംശയിച്ചു. കുറച്ചു സമയത്തിന് ശേഷം പ്രതാപ് പോത്തന്‍ പോസ്റ്റ് പിന്‍വലിച്ചു. ജൂഡ് അത് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button