Latest NewsNewsIndia

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ചു

മഥുര : പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന്‍ പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്തു. എന്‍സിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു സംഭവം. തനിച്ചു സ്‌കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണം. ഉടന്‍തന്നെ ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button