Latest NewsNewsIndia

കുല്‍ഭൂഷന്റെ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ അമ്മയോടും ഭാര്യയോടും നടത്തിയ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൂട്ടായ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്‍ഭൂഷണ്‍ പറയുന്നുണ്ട്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാകിസ്താന്റ ശ്രമമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button