Latest NewsNews

കുട്ടികളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാൻ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

മാഡ്രിഡ്: മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷാമെന്നും വാട്സആപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്ന് കോടതി ഉത്തരവ്. മകളുടെ വാട്സആപ്പ് ചാറ്റ് അച്ഛന്‍ വായിച്ചതിനെതിരെ മുന്‍ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി നല്‍കിയ കേസിലാണ് ഇത്തരമൊരു കോടതി വിധി. മക്കളെ രണ്ടുപേരെയും അച്ഛന്‍ തന്റെ മുറിയിലേയ്ക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെയിരുന്ന് മകള്‍ക്കൊപ്പം അവളുടെ വാട്സആപ്പ് ചാറ്റ് വായിച്ചുവെന്നും മക്കള്‍ തന്നോട് പറഞ്ഞുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെയും വാട്സആപ്പിന്റെയും വളര്‍ച്ചയില്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കരുതലും കുട്ടികള്‍ക്ക് വേണമെന്നും അതിന് മാതാപിതാക്കൾക്ക് അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button