Latest NewsNewsIndia

പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടനകള്‍; പുതിയ വാദങ്ങള്‍ ഇങ്ങനെ

ബംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ താക്കീതുമായി ഹിന്ദു സംഘടന. പുതുവത്സരാഘോഷങ്ങള്‍ ലഹരിയുംലൈംഗികതയും പ്രോത്സാഹിപ്പിക്കുന്നു എന്ന വാദവുമായാണ് ഇത്തവണ ബജ്റംഗ് ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. മംഗലാപുരത്ത് പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ അവരുടെ ആവശ്യം.

ഈ അവശ്യമുന്നയിച്ച് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ പൊലിസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരം സദാചാര പൊലിസിങ് നടത്താന്‍ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നും എല്ലാ വര്‍ഷവും ഈ സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണെങ്കിലും അത് അനുവദിക്കാനാവില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

അതേസമയം വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചും ശ്രീരാമ സേന പൊലുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്ന് സ്ത്രീകളുള്‍പെടയുള്ളവര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button