KeralaLatest NewsNews

രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ കാറുകളുടെ പട്ടിക തയാറായി

തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തി കേരളത്തിലോടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച രണ്ട് കേസുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പല ഉന്നതരും നികുതി അടക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നികുതി വരുമാനം ഉയര്‍ന്നെന്നും ധനമന്ത്രി അറിയിച്ചു.

ആളുകള്‍ മനപൂര്‍വം നികുതി വെട്ടിക്കാനായി ചെയ്യുന്നതാണെന്ന് കരുതുന്നില്ല. ലക്ഷക്കണക്കിന് രൂപ ലാഭം കിട്ടുമെന്ന് അറിയുമ്പോള്‍ ആളുകള്‍ പ്രലോഭിതരാകുന്നതാണ് ഇതിന് കാരണം. നിയമലംഘനമാണ് നടത്തുന്നത് അറിയാതെയാണ് ഇത് ചെയ്യുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button