Latest NewsNewsGulf

പുതിയ നികുതി വര്‍ദ്ധനവ് ഇന്നുമുതല്‍ പ്രബല്യത്തില്‍

മനാമ: ബഹ്‌റൈനില്‍ പുതിയ നികുതി (സെലക്ടിവ് ടാക്സ്) ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എക്സൈസ് നികുതിക്ക് വിധേയമായ ഹാനികരമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനോ ഉത്പാദിപ്പിക്കാനോ താല്‍പര്യപ്പെടുന്നവര്‍ 2018 ജനുവരി 15ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുകയില ഉല്‍പന്നങ്ങള്‍, ഗ്യാസുള്ള ശീതള പാനീയങ്ങള്‍, ഉയര്‍ന്ന ഊര്‍ജ പാനീയങ്ങള്‍, കൂടുതല്‍ മധുരം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവക്കാണ് പ്രധാനമായും നികുതി വര്‍ദ്ധനവ് നിലവില്‍ വന്നത്.
പുകയില ഉത്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അന്‍പത് ശതമാനം നികുതിയും വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാറാണ് ഇബ്രാഹിം ഫഖിഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നവരെ പിടികൂടാനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനും നടപടി ശക്തമാക്കാനും അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരക്കാര്‍ക്കെതിരെ നികുതിക്കു പുറമെ എക്സൈസ് നികുതിയുടെ 25ശതമാനം വരെ പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, മന്ത്രാലയം ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവര്‍ക്കും എക്സൈസ് നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കും പരമാവധി 5000 ബഹ്റൈന്‍ ദിനാര്‍ പിഴയീടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2015ല്‍ റിയാദില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയിലാണ് അംഗ രാഷ്ട്രങ്ങളിലെല്ലാം സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button