Latest NewsIndiaNews

കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം

മുസഫർനഗർ: കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണ്. പൊലീസ് സുപ്രണ്ട് അജയ് പാൽ ശർമ കേസിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ഇക്കഴിഞ്ഞ നവംബർ 20ന് ഗാസിയാബാദിൽ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. യുവാവിന്റെ മാതാപിതാക്കൾ, സഹോദരൻ, അളിയൻ എന്നിവരെ ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി. ഡിസംബർ 19ന് തട്ടിക്കൊണ്ടുപോയ ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഇവരെ ഈമാസം 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കേസെടുത്തിരിക്കുന്നത് യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെയാണ്. മുൻ ഗ്രാമപ്രഥാൻ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close