Latest NewsNewsIndia

പൂട്ടിയിട്ടുള്ള കൊടിയ ലൈംഗീക പീഡനം പുറത്തായത് പെൺകുട്ടികൾ മതിലിന് മുകളിലൂടെ വെളിയിലേക്കിട്ട ചുരുട്ടിയ കടലാസ് തുണ്ടുകളിൽ നിന്ന്

ലഖ്നൗ: ലഖ്നൗവിലെ മദ്രസയില്‍ നിന്ന് പെൺകുട്ടികളെ രക്ഷപെടുത്തിയത് നാടകീയമായി. മദ്രസയുടെ നടത്തിപ്പുകാരന്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 51 കുട്ടികളെയാണ് ഇവിടെ നിന്ന് രക്ഷപെടുത്തിയത്. പെണ്‍കുട്ടികളെ പുറത്തുവിടാതെ ബന്ദികളാക്കി പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പോലീസിനു നല്‍കിയ പരാതിയിൽ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത 125-ലധികം പെണ്‍കുട്ടികളാണ് മദ്രസയില്‍ പേര് രജിസ്റ്റര്‍ചെയ്ത് പഠനം നടത്തുന്നത് എന്ന് പോലീസ് പറഞ്ഞു.

റെയ്ഡ് നടക്കുമ്പോള്‍ ഉണ്ടായിരുന്ന 51 പേരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഷഹദാദ്ഗഞ്ചിലെ യാസിന്‍ഗഞ്ചിലുള്ള ജാമിയ ഖദീജ്ദുല്‍ ഖുബ്ര ലിലാബനത്ത് മദ്രസയിലാണ് സംഭവം. മദ്രസയുടെ സമീപത്തെ വീട്ടിലേക്ക് അവിടെ നടക്കുന്ന പീഡനത്തെക്കുറിച്ച്‌ പെണ്‍കുട്ടികള്‍ കടലാസില്‍ എഴുതി ചുരുട്ടിയെറിയുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്ന് പരിസരവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തയീബ് സിയ നിരന്തരമായി തങ്ങളെ പീഡിപ്പിക്കാറുണ്ടെന്നും നിര്‍ബന്ധിച്ച്‌ നൃത്തംചെയ്യിക്കാറുണ്ടെന്നും വിസമ്മതിച്ചാല്‍ മര്‍ദിക്കാറുണ്ടെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിനു മൊഴിനല്‍കിയിട്ടുള്ളത്.

മദ്രസയ്ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രസയ്ക്ക് രജിസ്ട്രേഷനുണ്ടോ എന്നകാര്യം പരിശോധിച്ചുവരികയാണെന്ന് ലഖ്നൗ വെസ്റ്റ് എസ്.എസ്പി. ദീപക് കുമാര്‍ പറഞ്ഞു. കൂടുതല്‍പ്പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്നും അന്വേഷണം തുടരുകയാണെന്നും എസ്.എസ്പി. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button