Latest NewsNewsIndia

പുതുവത്സരാഘോഷം ; ബെംഗളൂരുവില്‍ കനത്ത സുരക്ഷ

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ കനത്ത സുരക്ഷ. 15,000 പൊലീസുകാരെ ഇതിന്റെ ഭാഗമായി വിന്യസിച്ചു. ഇത്തവണ കനത്ത സുരക്ഷ ഒരുക്കുന്നത് കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായതിനാലാണ്.

നഗരത്തില്‍ 2,000 വനിതാ പൊലീസുകാരുള്‍പ്പെടെ 15,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് എംജി റോഡിലും ബ്രിഗേഡ് റോഡിലും ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് സ്ഥാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെ ബാറുകളും പബുകളും അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button