Latest NewsNewsBusiness

മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയെ ജനങ്ങള്‍ സ്വീകരിച്ചു : ചൈനീസ് ഉത്പ്പന്നങ്ങളോട് പുറം തിരിഞ്ഞ് ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിര്‍ണായകനേട്ടം. ചരിത്രത്തിലാദ്യമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉല്‍പാദനം ഇറക്കുമതിയേക്കാള്‍ വര്‍ധിച്ചു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ശേഷം രാജ്യം ഏറ്റവും കൂടുതല്‍ പണം ചിലവിടുന്നത് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കായിരുന്നു.

ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ടനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4950 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളാണ് രാജ്യത്ത് ഉല്‍പാദിപ്പിച്ചത്. 4300 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഇവയിലേറെയും ചൈനയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യന്‍ വിപണിയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സ്വാധീനം തടയാനുള്ള നീക്കങ്ങള്‍ക്കും കരുത്തു പകരുന്നതാണ് ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളുടെ ഉല്‍പാദനത്തിലുണ്ടായത് വര്‍ധന. മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചട്ടങ്ങള്‍ ലഘൂകരിച്ചും, കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയും രാജ്യത്തെ ഇലക്ട്രോണിക്ക്സ് ഉല്‍പാദനം ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിച്ചു വരികയാണ്. 2014-15-ല്‍ അഭ്യന്തര ഉല്‍പാദനം 3000 കോടിയുടേതും ഇറക്കുമതി 3750 കോടിയുടേതുമായിരുന്നു. 2015-16 വര്‍ഷത്തില്‍ ഇത് യഥാക്രമം 3740 കോടിയും 4100 കോടിയുമായി. അഭ്യന്തരവിപണിയെ കൂടുതല്‍ ശക്തിപ്പെടുത്തി 2022-ഓടെ 1 ട്രില്യണ്‍ ഡോളര്‍ ഉല്‍പാദനം കൈവരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

അഭ്യന്തര ഉല്‍പാദനം കൂടുതല്‍ ശക്തിപ്പെടുത്താനായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍പ്രസാദ് ഐടി-ഇലക്ട്രോണിക്ക്സ് കമ്പനി മേധാവികളുമായി രണ്ടു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. രാജ്യത്തിന് വേണ്ടി ഉല്‍പാദിപ്പിക്കുക എന്നതിനപ്പുറം ഇനി ലോകത്തിന് വേണ്ടി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുക എന്നതായിരിക്കും മോദിസര്‍ക്കാരിന്റെ നയം. ഈ രംഗത്തെ കഠിനമായ മത്സരത്തെ നേരിടാന്‍ സാധിക്കുന്ന രീതിയില്‍ പുതിയ ഐടി നയം സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കും. ഇതോടെ വന്‍കുതിച്ചു ചാട്ടമായിരിക്കും രാജ്യത്തെ ഇലക്ട്രോണിക്ക്സ് ഉല്‍പാദനരംഗത്തുണ്ടാവുക- രവിശങ്കര്‍ പ്രസാദ് പറയുന്നു.

2014-15 വര്‍ഷത്തില്‍ 6 കോടി ഹാന്‍ഡ് സെറ്റുകള്‍ ആണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതെങ്കില്‍ 2016-17 വര്‍ഷത്തില്‍ അത് 17.5 ആയി ഉയര്‍ന്നു. എല്‍.സി.ഡി-എല്‍.ഇ.ഡി ടിവികളുടെ ഉല്‍പാദനത്തിലും സമാനമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2014-15-ല്‍ 2172 കോടി രൂപയുടെ ടിവികള്‍ ഉല്‍പാദിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 7100 കോടിയായി കൂടിയിട്ടുണ്ട്. അഭ്യന്തര ഉല്‍പാദകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുകയും ചെയ്തതോടെ ലോകോത്തര കമ്പനികളായ ആപ്പിള്‍, സോണി, പാനസോണിക്,ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവരെല്ലാം ഇന്ത്യയില്‍ പ്രൊഡക്ഷന്‍-അസംബ്ലിഗ് യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button