Latest NewsNewsIndia

എല്ലാ ജില്ലകളിലും മാതൃകാ പാര്‍ലമെന്റ് രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്ലാ ജില്ലകളിലും മാതൃകാ പാര്‍ലമെന്റ് രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ യുവത്വത്തെ ശാക്തീകരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം. യുവാക്കളുടെ സംഭാവന കൂടെ ഉണ്ടെങ്കിലേ 2022 ഓടെ നവ ഇന്ത്യ എന്ന ആശയം സാധ്യമാക്കു. എല്ലാ വര്‍ഷവും ഓഗസ്റ്റ് പതിനഞ്ചിനോട് അനുബന്ധിച്ച് ചേരുന്ന മാതൃകാ പാര്‍ലമെന്റുകളുടെ ലക്‌ഷ്യം ഇതിനുള്ള അടിത്തറ പാകുകയാണെന്ന് മന്‍ കീ ബാത്തിലൂടെ മോദി പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങള്‍ 18 നും 25നും ഇടയില്‍ പ്രായമുള്ളവരാകണം. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ അവര്‍ക്കുള്ള ആശയങ്ങളും പദ്ധതികളും പങ്കുവയ്ക്കപ്പെടണം.നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ വിഭാവനം ചെയ്ത ഇന്ത്യ 2022 ഓടെ സഫലീകരിക്കാന്‍ നമുക്ക് കഴിയണമെന്ന് മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button