KeralaLatest NewsNews

കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി പാറപ്പുറത്ത് രമേശാണ് മരിച്ചത്.

രാത്രി വീട്ടില്‍ കിടന്നുറങ്ങിയ രമേശിനെ പുലര്‍ച്ചെ 4 മണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാറി പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

4 മാസം മുന്‍പ് രമേശനെ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് പുലര്‍ച്ചെയാണ് രമേശനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തൊട്ടടുത്ത കിണറില്‍ തള്ളിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് രമേശന്‍ സുഖം പ്രാപിച്ചത്. ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പോലീസ് ചമച്ച കള്ളക്കേസാണന്ന ആരോപണവുമായി പിടിയിലായവരുടെ രക്ഷിതാക്കളും രംഗത്തുവന്നു. കേസിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും വിജിലന്‍സിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close