KeralaLatest NewsNews

സാമ്പത്തിക സംവരണം : സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമെന്ന് സി.കെ.ജാനു

തിരുവനന്തപുരം : ഭരണഘടനാ വിരുദ്ദമായി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഇടതു സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ജനാധിപത്യ രഷ്ട്രീയ സഭാ അധ്യക്ഷ സി.കെ.ജാനു.

ജനാധിപത്യ രാഷ്ട്രീയ സഭയുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അപാകതകള്‍ പരിഹരിയ്ക്കാതെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കിയാല്‍ അതിനെതിരെ പ്രക്ഷോഭം ശക്തമാക്കും. എസ്സി-എസ്ടി വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലികള്‍ തട്ടിയെടുത്ത വ്യാജന്‍മാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ജാനു പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു സമരം

 

 

 

 

shortlink

Related Articles

Post Your Comments


Back to top button