Latest NewsNewsIndia

ഐ എസ് ആര്‍ ഒയ്ക്ക് ചരിത്ര ദിനം, നൂറാമത് ഉപഗ്രഹ വിക്ഷേപണം വിജയം

ഐ എസ് ആര്‍ ഓയ്ക്ക് ഇത് ചരിത്രനേട്ടം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആര്‍ ഒ) നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. കാര്‍ട്ടാസാറ്റ് 2 ഉള്‍പ്പടെ 31 ഉപഗ്രഹങ്ങളോടെയാണ് പിഎസ്എല്‍വി – സി40 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇതില്‍ പെടും.

ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 9.29നാണ് പേടകം കുതിച്ചുയര്‍ന്നത്. ഐ എസ് ആര്‍ ഒയുടെ 42ാം ദൗത്യമാണിത്.

കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് പി എസ് എല്‍ വി- സി40ല്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button