KeralaLatest NewsNews

മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നുണ്ടെന്ന് അഡ്വ :നൗഷാദ്

കോഴിക്കോട്: മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ : നൗഷാദ് രംഗത്ത്. മുസ്ലീം സമുദായത്തില്‍ എന്തോ അത്യാഹിതം നടക്കാന്‍ പോകുന്നുവെന്ന തരത്തിലാണ് കുപ്രചാരണങ്ങൾ നടക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കും ലിംഗവിവേചത്തിനെതിരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുത്തലാഖ് കേസിൽ പരാതി നൽകിയ യുവതിയുടെ അഭിഭാഷക ബിജെപിയിൽ

മുത്തലാഖ് നിരോധന ബില്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ധാര്‍മികമായ കടമയുണ്ട് . ഭാരതത്തിലെ മുസ്ലീംങ്ങള്‍ ബില്ലിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. നിയമം പ്രാവര്‍ത്തികമാകുമ്പോള്‍ മുസ്ലീം സമുദായത്തില്‍ നിന്ന് ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്ന ഭയമാണ് കോൺഗ്രസും മറ്റ് കക്ഷികളും പ്രതിഷേധിക്കുന്നതിന് കാരണം. അല്ലാതെ ദുരിതമനുഭവിക്കുന്ന മുസ്ലീം സമുദായത്തിന്റെ ക്ഷേമമോ ഉന്നമനമോ അല്ല അവരുടെ ലക്ഷ്യമെന്നും നൗഷാദ് വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button