KeralaLatest NewsNews

വിജയം സമര്‍പ്പിച്ച് ശ്രീജിത്തിന് പിന്തുണയുമായി വിനീതും, റിനോയും

മുംബൈ: 765 ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തുന്ന ശ്രീജിത്തിനു പിന്തുണയുമായി ഫുട്‌ബോള്‍ താരങ്ങള്‍. ശ്രീജിത്തിന് ഐഎസ്എല്‍ വേദിയില്‍ പിന്തുണ പ്രഖ്യാപിച്ചത് കേരള ബ്ലസ്‌റ്റേഴ്‌സ് താരങ്ങളായ സി.കെ വിനീതും, റിനോ ആന്റോയുമാണ്.

read also: ശ്രീജിത്തിന്‍റെ സമരം മാതൃക: സമരപന്തലിൽ നിന്ന് ടൊവിനോ

ഇരുവരും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പിന്തുണ അറിയിച്ചത് മുംബൈക്കെതിരായ മത്സര വിജയത്തിനു ശേഷമാണ്. ട്വിറ്ററിലൂടെ ഇരുവരും നിതിക്കായി കേഴുന്ന ശ്രീജിത്തിനൊപ്പം തങ്ങളുമുണ്ടെന്നാണ് വ്യക്തമാക്കിയത്.

 

ഈ പോരാട്ടത്തില്‍ നിന്നോടൊപ്പം ഞങ്ങളും പങ്കുചേരുന്നു. നീതി ലഭിക്കും വരെ നമ്മുക്കൊരുമ്മിച്ച് പോരാടാം. എന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. വിനീതും, റിനോയും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button