KeralaLatest NewsNews

സുപ്രീംകോടതി പ്രതിസന്ധി; മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യങ്ങളില്‍ തീരുമാനം അടുത്തയാഴ്ച

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിഷയത്തില്‍ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. തങ്ങള്‍ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് വാര്‍കത്താസമ്മേളനം നടത്തണമെന്ന് ജഡ്ജിമാരുടെ ആവശ്യം.

വ്യാഴാഴ്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലും തങ്ങളുടെ ആവശ്യങ്ങളില്‍ ജഡ്ജിമാര്‍ ഉറച്ച് നിന്നെന്നാണ് വിവരം.

സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നതില്‍ ജഡ്ജിമാര്‍ അതൃപ്തരാണ്. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കിയിരുന്നു. നിര്‍ണായക യോഗങ്ങളിലെ വിവരങ്ങള്‍ പോലും ചോരുന്നുണ്ടെന്നാണ് ജഡ്ജിമാര്‍ പരാതിയില്‍ പറയുന്നത്.

shortlink

Post Your Comments


Back to top button