Latest NewsNewsIndia

ശിവസേന എന്‍ഡിഎ വിടുന്നു

ശിവസേന എന്‍ഡിഎ വിടുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന അറിയിച്ചു. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. 29 വര്‍ഷം നീണ്ടു നിന്ന ബന്ധമാണ് ശിവസേന ഉപേക്ഷിക്കുന്നത്.

അടുത്തവര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കും. നിരന്തരം ശിവസേന ബിജെപിയുമായി ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം കേന്ദ്രസര്‍ക്കാരിനും മോദിക്കും എതിരെ അവര്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ ബിജെപി തിരിച്ചടി നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വാഴ്ത്തിയും ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button