Technology

റേഡിയേഷന്‍ ഏല്‍ക്കാത്ത അണ്ടര്‍വെയറുകള്‍

മൊബൈല്‍ ഫോണ്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഇടുന്നതുമൂലം റേഡിയേഷന്‍ ഉണ്ടാകുകയും ഭാവിയില്‍ അതു ഒരുപാട് ദൂഷ്യം ചെയ്യുമെന്നൊക്കെ നമ്മള്‍ക്കറിയാം. എന്നാല്‍ ഇപ്പോള്‍ അതിനും ഒരു പ്രതിവിധി എത്തിയിരിക്കുകയാണ്. ലോകപ്രശസ്തമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വളരെ വ്യത്യസ്തമായ ഒരു അണ്ടര്‍വെയര്‍ അവതരിപ്പിക്കപ്പെട്ടു.

റേഡിയേഷന്‍ തടുക്കുന്നതരം അണ്ടര്‍വെയറാണ് ലോകപ്രശസ്ത കമ്പനിയായ സ്പാര്‍ട്ടന്‍ രംഗത്തിറക്കിയിരിക്കുന്നത്. പുരുഷ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് മൊബൈല്‍ഫോണ്‍ റേഡിയേഷന്‍. മൊബൈല്‍ റേഡിയേഷന്‍ കാരണം പുരുഷന്‍മാരിലെ ബീജത്തിന്റെ എണ്ണം കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മൊബൈല്‍ റേഡിയേഷന്‍ ഏല്‍ക്കാതിരിക്കുന്ന അണ്ടര്‍വെയര്‍ സ്പാര്‍ട്ടന്‍ വികസിപ്പിച്ചെടുത്തത്. ഈ ഹൈ-ടെക് അണ്ടര്‍വെയറിന് 99 ശതമാനം മൊബൈല്‍ റേഡിയേഷനും വൈ-ഫൈ സിഗ്നലുകളും ചെറുക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഏതായാലും ഈ ഹൈടെക്ക് അണ്ടര്‍വെയറിന് വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചത്.

shortlink

Post Your Comments


Back to top button