KeralaLatest NewsNews

വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ അഭിഭാഷകനെ പിടികൂടിയത് കോടതിവരാന്തയിൽ നിന്ന്

കൊടുങ്ങല്ലൂര്‍: വാഹനപരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയ അഭിഭാഷകനെ കോടതിവരാന്തയില്‍ നിന്ന് പിടിച്ചു. കൊടുങ്ങല്ലൂര്‍ ബാറിലെ അഭിഭാഷകനായ മേത്തല പണിക്കശ്ശേരി ഷൈൻ ആണ് പിടിയിലായത്. വാഹനപരിശോധനയ്ക്കായി പോലീസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ ഇദ്ദേഹം പോകുകയായിരുന്നു. പോലീസ് പിന്തുടർന്ന് എത്തിയെങ്കിലും ഇയാള്‍ രോഷത്തോടെ സംസാരിച്ച് അവരെ മടക്കി അയച്ചു.

Read Also: ഇന്ത്യക്ക് ഇനി ഒറ്റ ഡ്രൈവിങ് ലൈസന്‍സ് :മോട്ടോര്‍ വാഹന രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമായി

തുടർന്ന് സി.ഐ., എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ കൂടുതല്‍ പോലീസ് എത്തി കോടതിവരാന്തയില്‍നിന്ന് ഷൈനിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും ചേർത്താണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button