MusicMovie SongsEntertainment

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്‌ ഉണരടി നീ ഉണരൂ കിടാത്തി ഗാനം

ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെജോ ജോൺ,എം. ജയചന്ദ്രൻ സംഗീത സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിൽ ഹൃദയസ്പർശിയായ നിരവധി ഗാനങ്ങളുണ്ട് .ഈസ്റ്റ് കോസ്റ്റ് വിജയൻ ,സന്തോഷ് വർമ്മ,രമേശ് കുമാർ ബോംബെ തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്.ഐ ടി സ്ഥാപനത്തിലെ ജീവനക്കാരനും മേലുദ്യോഗസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് മൈ ബോസ് . തമാശക്ക് വളരെയേറെ പ്രാധാന്യം നൽകിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ പ്രേക്ഷകരെ വളരെയേറെ പൊട്ടിച്ചിരിപ്പിച്ച ഗാനമാണ് ഉണരടി നീ ഉണരൂ കിടാത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close