CricketLatest NewsNewsSports

2021 ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ ഒഴിവാക്കുന്ന തീരുമാനവുമായി ഐസിസി

2021ല്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍ നിന്നും മാറ്റുന്നു. ടൂര്‍ണമെന്റിന് നികുതി ഇളവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗമാണ് പകരം വേദി ആലോചിക്കാന്‍ തീരുമാനിച്ചത്.

പ്രധാന സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍ക്ക് സാധാരണ അതാത് രാജ്യങ്ങളില്‍ നിന്ന് ടാക്സ് ഇളവ് ലഭിക്കുക പതിവാണ് എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ അനുകൂലമായ ഒരു മറുപടി ഐസിസിയ്ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കായി ശ്രമിക്കുമ്പോള്‍ തന്നെ ഇതേ സമയ ക്രമത്തില്‍ വരുന്ന മറ്റു രാജ്യങ്ങളെയും ഐസിസി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇത്തരത്തില്‍ ലാഭിക്കുന്ന ഫണ്ടുകള്‍ അസോസ്സിയേറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതിനു ആണ് ഐസിസി പൊതുവേ ഉപയോഗിക്കുന്നത്. അതിനാല്‍ ഇത്തരം ഇളവുകള്‍ ലഭിക്കുന്നില്ലെങ്കില്‍ മത്സരം ഇന്ത്യയില്‍ നിന്ന് മാറ്റുവാനുള്ള സാധ്യത തേടുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഐസിസിയ്ക്ക് മുന്നിലില്ല.

shortlink

Post Your Comments


Back to top button