Latest NewsNewsInternational

രാഷ്ട്രീയ പ്രതിസന്ധി: പ്രധാനമന്ത്രി രാജിവെച്ചു

ആഡിസ് അബാബ: രാഷ്ട്രീയ പ്രതിസന്ധി കാരണം എത്യോപ്യന്‍ പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചു. സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഭരണസഖ്യകക്ഷിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

തന്റെ രാജി രാജ്യത്തിന്റെ സുസ്ഥിര സമാധാനത്തിനും ജനാധിപത്യത്തിനും നവോത്ഥാനത്തിനും കാരണമാവട്ടേയെന്ന് രാജിവച്ച ശേഷം ഹൈലിമരിയം ഡേസാലന്‍ പറഞ്ഞു. നിരവധി പേര്‍ കൊല്ലപ്പെടാനും നിരവധി ആളുകള്‍ പെരുവഴിയിലാവാനും രാഷ്ട്രീയ പ്രതിസന്ധി കാരണമായി.

 

Related Articles

Post Your Comments


Back to top button