Latest NewsNewsInternationalgulf

യുഎഇയിലെ ഇവിടം സുരക്ഷിതം: ഏറ്റവും കുറവ് കുറ്റകൃത്യങ്ങളും ഇവിടെ

യുഎഇ: കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമയില്‍ കുറ്റകൃത്യങ്ങളില്‍ 99.7 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റാസല്‍ഖൈമ പൊലീസ് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമായതായും റാസല്‍ഖൈമ പൊലീസ് അറിയിച്ചു.

2021ല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാഷ്ട്രമെന്ന ഖ്യാതി ലക്ഷ്യമിടുന്ന യുഎഇക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്കുകളെന്ന് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി റാക് പൊലീസ് ഓപറേഷന്‍സ് റൂം മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങളും സുരക്ഷയും വിഷയമാക്കി റാക് പൊലീസ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായും അധികൃതര്‍ അറിയിച്ചു.

read more:ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് ദുബായ്

shortlink

Post Your Comments


Back to top button