Latest NewsNewsInternational

ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാന്‍ മകള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തയാള്‍ക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങള്‍

സൗത്ത് വേല്‍സ്: മകള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത അച്ഛന് നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ഹോട്ടലില്‍ ഉള്ളവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് പിതാവിനെ തേടി ഹോട്ടല്‍ മുറിയില്‍ എത്തുകയുമായിരുന്നു. 46കാരനായ കാള്‍ പൊള്ളാഡിനാണ് ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നത്.

കാന്‍സര്‍ ബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാനായാണ് കാളും മകള്‍ സ്റ്റെഫിനിയും എത്തിയത്. ഇവര്‍ താമസിക്കുന്ന സൗത്ത് വേല്‍സില്‍ നിന്നും നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് കാളും സ്റ്റെഫിയും ഇവിടെ എത്തിയത്.

യാത്രയില്‍ തങ്ങള്‍ വളരെ സങ്കടത്തിലായിരുന്നു. അതിനിടെ ഇത്തരം ഒരു കേസ് തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് കാള്‍ പറഞ്ഞു. ശ്വാസകോശ കാന്‍സര്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ തന്റെ മകള്‍ക്കു കൂടി കാണാനായിട്ടാണ് അവളെയും കൂട്ടി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അമ്മ എത്രകാലം ജീവിച്ചിരിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും കാള്‍ പറയുന്നു.

ഹോട്ടലില്‍ തങ്ങള്‍ രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത് എന്നാല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ഒരു മുറിയേ ഉള്ളു എന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് ലഭിച്ച ഒരു മുറിയിലേക്ക് പോയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ തങ്ങളെ സംശയത്തോടെയാണ് നോക്കിയത്. മുറിയിലെത്തി അമ്മയെ കാണാന്‍ പോകാനായി തയ്യാറെടുക്കുമ്പോള്‍ പോലീസ് എത്തുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചിട്ടാണ് തങ്ങള്‍ വന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തന്റെ മകള്‍ ഭയന്നു പോയെന്ന് കാള്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഹോട്ടല്‍ ജീവനക്കാര്‍ തങ്ങളുടെ പണം തിരികെ നല്‍കുകയും മാപ്പ് പറയുകയും ചെയ്തുവെന്നും കാള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button