Latest NewsIndiaNews

കേജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ആംആദ്മി എംഎല്‍എ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഷീല ദീക്ഷിത് രംഗത്തെത്തിയിരിക്കുന്നത്. ഷീല ഇത് വ്യക്തമാക്കിയത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്.

ഒരേ പക്ഷിയുടെ രണ്ട് ചിറകുകളാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും. അതില്‍ ഒന്നില്ലെങ്കിലും പറക്കാന്‍ സാധിക്കില്ലെന്ന് ഷീല അഭിപ്രായപ്പെട്ടു. മികച്ച ഭരണം കാഴ്ച വയ്ക്കാന്‍ ഇരവരും ഒത്തു ചേർന്നാൽ മാത്രമേ സാധിക്കുകയുള്ളു.

read also: 90 ശതമാനം വരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ

ബിജെപിയുടെ തന്നെ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയും താനും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് വളരെ മികച്ച അനുഭവമായിരുന്നു. എന്നാല്‍, ഇന്ന് പ്രധാനമന്ത്രിയും കേജ്‌രിവാളും തമ്മിലുള്ളത് വലിയ പ്രശ്‌നങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിലവാരം മനസ്സിലാക്കി പെരുമാറാന്‍ കേജ്‌രിവാള്‍ ആദ്യം പഠിക്കണമെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ സഹകരണമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതു മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ഷീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button