Latest NewsNewsInternational

നടുറോഡില്‍ വഴക്കിട്ട് ഭാര്യയുടെ തലവെട്ടിമാറ്റി പോകുന്ന ഭര്‍ത്താവ്; വീഡിയോ വൈറല്‍

നടുറോഡില്‍ വഴക്കിട്ട് ഭാര്യയുടെ തലവെട്ടിമാറ്റി പോകുന്ന ഭര്‍ത്താവ്. അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശ്വാസം അടക്കിപ്പിടിച്ച് മാത്രം കാണാനാകുന്ന ഈ വീഡിയോ ഒരു മജീഷ്യന്റെ തന്ത്രം മാത്രമാണെന്ന് അറിയുമ്പോള്‍ സംഭവം കോമഡിയായി മാറും. അമേരിക്കന്‍ മജീഷ്യന്‍ ആന്‍ഡി ഗ്രോസ് തന്റെ അസിസ്റ്റുമായി പൊതുജനമധ്യത്തില്‍ വഴക്കുണ്ടാക്കുകയും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യും.

പിന്നീട് അസിസ്റ്റന്റ് ആയ പെണ്‍കുട്ടിയുടെ മുഖം മൂടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തല തുണിക്കുള്ളിലിട്ട് തിരിക്കുന്നതായി കാണിച്ച് തല എടുത്തുകൊണ്ടുപോകുന്നതും കാണാം. അതുവരെ പുതുമ അവകാശപ്പെടാനില്ലാത്ത രംഗത്തിനു ചുറ്റുമുള്ള ജനങ്ങള്‍ ഒരിക്കലുമില്ലാത്ത രീതിയില്‍ ഞെട്ടും.

തലയില്ലാത്ത ജഡമാകട്ടെ പേടിപ്പെടുത്തുന്ന രീതിയില്‍ കയ്യും കാലുമിട്ടടിക്കും. ഇതോടെ പരിഭ്രാന്തരായ ജനം മജീഷ്യന്റെ പിന്നാലെ ഓടും. കുസൃതിയെന്നോ തമാശയെന്നോ പറയാമെങ്കിലും ചുറ്റുമുള്ളവരെ അദ്ഭുതസ്ബധരാക്കുന്നതില്‍ ആന്‍ഡി ഗ്രോസ് പൂര്‍ണമായും വിജയിക്കുന്നു.

shortlink

Post Your Comments


Back to top button