Latest NewsNewsInternationalGulf

ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച സൂപ്പര്‍വൈസറെ പ്രവാസി ചെയ്തത്

ദുബൈ: തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച ദുബൈ മേലധികാരിയെ പ്രവാസി കുത്തി കൊന്നു. സംഭവത്തില്‍ പിടിയിലായ 22കാരനായ പാക്കിസ്ഥാന്‍ ജോലിക്കാരന് ഏഴ് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. ശിക്ഷ കാലാവധി കഴിയുമ്പോള്‍ ഇയാളെ നാടുകടത്തുവാനും ഉത്തരവായി.

ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച മേധാവിയെ ഇയാള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നാല് പ്രാവശ്യം പ്രതി കുത്തി. എന്നാല്‍ താന്‍ സൂപ്പര്‍വൈസറെ കൊല്ലണമെന്ന് രകരുതിയില്ലായിരുന്നു എന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്.

also read: പ്രവാസികൾക്ക് തിരിച്ചടി: തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത

സംഭവദിവസം രാത്രി 11 മണിക്ക് സൂപ്പര്‍വൈസര്‍ തന്നെ ഫോണ്‍ വിളിച്ചു കാണെണമമെന്ന് ആവശ്യപ്പെട്ടു. തുടര്‍നന്ന് കാര്‍പാര്‍ക്കിംഗില്‍ കാത്തു നിന്ന തന്റെ നേരെ അയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. മാത്രമല്ല തന്നെ അയാള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്ന് യുവാവ് പോലീസില്‍ മൊഴി നല്‍കി.

സൂപ്പര്‍വൈസറിന്റെ അടുത്തേക്ക് പോകും വഴി താന്‍ ഒരു കത്തി വാങ്ങിയെന്നും കാര്‍പാര്‍ക്കിംഗില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ കുത്തുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close