Latest NewsNewsIndia

കൗമാരക്കാരന്‍ ബന്ധുവായ യുവാവിനെ വെടിവച്ച്‌ കൊന്നു; സംഭവം തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ

ന്യൂഡല്‍ഹി: കൗമാരക്കാരന്‍ ബന്ധുവായ യുവാവിനെ വെടിവച്ച്‌ കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരൻ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

Read Also: ദാഹം തീര്‍ക്കാന്‍ ആന കണ്ടെത്തിയ വഴി ഏവരെയും ഞെട്ടിക്കും

പ്രശാന്ത് ചൗഹാന്‍ തന്റെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. വെടിയേറ്റ ചൗഹാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close