KeralaLatest NewsNews

സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതി

കൊല്ലം: പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി.

സുഗതന്‍ ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയത്. സിപിഐയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് സിപിഎം അംഗങ്ങളും സുഗതന്റെ കുടുംബത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

Tags

Related Articles

Post Your Comments


Back to top button
Close
Close