NewsNews StoryVideos

വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം

സാൻഫ്രാൻസിസ്കോ ; യാത്ര മദ്ധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം യുവതി കസ്റ്റഡിയിൽ. തിങ്കളാഴ്ച്ച സാൻഫ്രാൻസിസ്കോയിൽ നിന്നും ബോയിസിലേക്ക് പോയ സ്കൈ വെസ്റ്റ് 5449 എന്ന വിമാനത്തിലാണ് സംഭവം. യുവതി വാതിൽ തുറക്കാൻ ശ്രമിച്ച ഉടൻ മറ്റു യാത്രക്കാർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ശേഷം വിമാനം ബോയിസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയുകയും, ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ കസ്റ്റഡിയിൽ എടുക്കകയും ചെയ്തു.

ALSO READ ;കേന്ദ്ര സർക്കാരിന്റെ തൊഴിൽ മേള ചെങ്ങന്നൂരിൽ – 5000 പേർക്ക് തൊഴിൽ വാഗ്ദാനം – കൂടുതല്‍ വിവരങ്ങള്‍

 യുവതിയെ നിലവില്‍ ഐഡാഹോ ഹെൽത്ത് ആൻഡ് വെൽഫെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കെതിരെ നിലവിൽ കേസ് ഒന്നും രജിസ്റ്റർ ചെയ്തട്ടില്ലെങ്കിലും പോലീസും എഫ്ബിഐയും സംഭവത്തെ കുറിച്ച് അന്വേഷിക്കുയാണെന്നും ബോയിസ് പോലീസ് ഉദ്യോഗസ്ഥ ഹലീ വില്ല്യംസ് പറഞ്ഞു. എന്നാൽ യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടില്ല.

ഫസ്റ്റ് ക്ലാസ് സീറ്റിലായിരുന്ന യുവതി വിമാനം പുറപ്പെട്ടപ്പോൾ വിചിത്ര രീതിയിൽ പെരുമാറിയതായും വിമാനത്തിൽ യാത്ര ചെയാനുള്ള ഭയമാണ് ഇതിന് കാരണമെന്ന് സംശയിച്ചതായും പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന കാലിഫോർണിയ സ്വദേശി സ്കോട്ട് ടി. സ്മിത്ത് പറയുന്നു. വിമാനം ഉയർന്ന ശേഷം അല്പം കഴിഞ്ഞു യുവതി വാതിൽ തുറക്കാൻ ശ്രമിച്ചു. ഈ സമയം യാത്രക്കാരായ രണ്ടു യുവാക്കൾ ആ ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ ജീവനക്കാരും യാത്രക്കാരും വളരെ ആത്മ നിയന്ത്രണത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button