Latest NewsNews

താന്‍ പ്രധാനമന്ത്രിയുടെ ആരാധികയാണെന്ന് യുവ ഡോക്ടര്‍, കാരണം ഇതൊക്കെ

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നത് ആശ്ചര്യകരമായ കാര്യങ്ങളെന്ന് യുവ വനിതാ ഡോക്ടർ. വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത പദ്ധതിക്കായി സംഭാവന ചെയ്ത് ജമ്മുവിലെ വനിതാ ഡോക്ടർ. കടുത്ത മോദി ആരാധികയായ ഡോ. മേഘാ മഹാജൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയപ്പോൾ നൽകിയ വാക്കാണ് പാലിച്ചിരിക്കുന്നത്. താൻ ഒരു മോദി ആരാധികയാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മോദി ചെയ്യുന്നത് അഭിമാനകരമായ കാര്യാമാണെന്നും ഡോക്ടർ മേഘ പറഞ്ഞു.

also read: പ്രധാനമന്ത്രിയുടെ ചികിത്സാ ചെലവിനെക്കുറിച്ച് വിവരാവകാശ രേഖ പറയുന്നത്

വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടുകളെയും ഈ തീരുമാനത്തിലൂടെ വെല്ലുവിളിക്കുകയാണ് മേഘ. ദന്തഡോക്ടറായ മേഘാ മഹാജനാണ് ഇത്തരത്തിൽ മാതൃകയായത്. ജീവനാംശമായി കിട്ടിയ പൈസയിൽ നിന്നും ചില്ലി കാശുപോലും എടുക്കാതെ സ്വച്ഛ് ഭാരത് പദ്ദതിക്കായാണ് യുവതി ഈ പണം മുഴുവനും സംഭാവന ചെയ്തത്. പണം നൽകിയതോടൊപ്പം സംസ്ഥാനച്ച് ഒരു ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിന് ശുപാർശ നൽകി കത്തെഴുതി കാത്തരിക്കുകയാണ് ഇവർ.

shortlink

Post Your Comments


Back to top button