Latest NewsNewsIndia

റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറല്‍

ഗുജറാത്ത്: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറലാവുന്നു. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്നുപോകുമ്പോഴാണ് സ്ത്രീയുടെ പിന്നില്‍ വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് പത്തടിയോളം ഉയരത്തിലേക്ക് വലിച്ചെറിഞ്ഞത്.

സ്‌കൂട്ടറില്‍ വന്ന ഒരു യുവാവിനോട് സംസാരിച്ച ശേഷം നടന്ന് അകലവേയാണ് അപ്രതീക്ഷിതമായി പുറകില്‍ കൂടി വന്ന കാള ഇവരെ ഇടിച്ച് താഴെയിടുന്നത്. പേടിച്ച് കാളയുടെ മുന്നിലൂടെ പോയവര്‍ ഓടി മാറുകയായിരുന്നു. താഴെ വീണ സ്ത്രീയ്ക്ക് ചുറ്റിനും ആളുകള്‍ തടിച്ചു കൂടി. അടുത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button