Latest NewsGulf

ഒമാനിൽ വയറു വേദനയെ തുടർന്നു  ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

മസ്‌ക്കറ്റ് ; ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. 20 വര്‍ഷത്തോളമായി സലാലയില്‍ പ്രവാസം ജീവിതം നയിച്ചുവരികയായിരുന്ന തൃശൂര്‍ തൊഴിയൂര്‍ മാളിയേക്കല്‍ പടിക്കു പടിഞ്ഞാറുവശം തിയ്യത്തയില്‍ അബൂബക്കറിന്റെ മകന്‍ ഖമറുദ്ധീന്‍ അബുബക്കര്‍ (45) ആണ് മരിച്ചത്. ശക്തമായ വയറു വേദനയെ തുടർന്നു കഴിഞ്ഞ ദിവസം സലാല ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഇന്നലെ രാത്രി ഏഴു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: ഷക്കീല. മക്കള്‍: മിന്‍ഹ, റിനൂസ.  മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരിയകയാണെന്നാണ് സമൂഹിക പ്രവര്‍ത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

ALSO READ ;കുട്ടികളുടെ സെൽഫിയിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയുടെ ദൃശ്യം- സംഭവത്തിന്റെ സത്യാവസ്ഥ ഞെട്ടിക്കുന്നത്

Related Articles

Post Your Comments


Back to top button