Latest NewsNewsInternational

ഭാര്യയായ പാമ്പിന്റെ കടിയേറ്റ് പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ മരിച്ചു

പ്രശസ്ത പാമ്പ് പിടുത്തക്കാരന് പാമ്പ് കടിയേറ്റു മരണം. വെള്ളിയാഴ്ച മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ലോകപ്രശസ്ത പാമ്പുപിടുത്തക്കാരനായ അബു സരിന്‍ ഹുസിന്‍ (33) മരണമടഞ്ഞത്. തിങ്കളാഴ്ച പാമ്പുപിടിത്തതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം വെള്ളിയാഴ്ചയോടെ മരണപ്പെടുകയായിരുന്നു.

വീട്ടിലെ വളര്‍ത്തുപാമ്പ് ‘പുനര്‍ജനിച്ച കൂട്ടുകാരി’യാണെന്നായിരുന്നു ഹുസിന്റെ വിശ്വാസം. ഇക്കാരണത്താല്‍ താന്‍ അതിനെ വിവാഹം കഴിച്ചുവെന്ന് 2016-ല്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഹുസിന്‍ പറഞ്ഞിരുന്നു. നാലു പാമ്പുകളെ ഇദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്നു.

‘ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്നു പറഞ്ഞ് എന്റെ ഫോട്ടോയുപയോഗിച്ച് മാധ്യമങ്ങള്‍ കഥകളുണ്ടാക്കി’യെന്നാണ് വാര്‍ത്തകളോട് ഹുസിന്‍ പിന്നീട് പ്രതികരിച്ചത്. കൂടാതെ ഏഷ്യാസ് ഗോട്ട് ടാലന്റ്’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പാമ്പിനെ ചുംബിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും ചെയ്തിരുന്നു ഹുസന്‍.

അഗ്നിസേനയില്‍ ജീവനക്കാരനായ ഹുസിന്റെ വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇദ്ദേഹം പ്രശസ്തി നേടിയത്. പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നിസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.

snake hunder die

shortlink

Post Your Comments


Back to top button