KeralaLatest NewsNews

ശകുന്തളയുടെ കൊലപാതകം നിർണായക വഴിത്തിരിവിലേക്ക്

കൊച്ചി: വീപ്പയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധയ്ക്ക് തയ്യാറാണെന്ന് പോലീസിനെ അറിയിച്ചു. പരിശോധനാ തീയതി കോടതി തീരുമാനിക്കും.

മകളുടെ പല മൊഴികളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതുകൊണ്ടാണ് പോലീസ് നുണ പരിശോധന നടത്തണമെന്ന്കോടതിയോട് ആവശ്യപ്പെട്ടത് . ശകുന്തളയ്ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്ന് മൂന്നു ലക്ഷത്തോളം രൂപ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചിരുന്നു. ഈ തുകയെ സംബന്ധിച്ച്‌ ശകുന്തളയും മകളും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു.

Read also:

കൊല നടത്തിയ സജിത്ത് മരിച്ചതു സംബന്ധിച്ചും ഇപ്പോഴും അവ്യക്തതകളുണ്ട്. പോക്കറ്റിലുണ്ടായിരുന്ന പച്ചക്കവറില്‍ ഒരു പൊടിയുണ്ടായിരുന്നു.ഇത് സയനൈഡ് ആണെന്നാണ് സംശയിക്കുന്നത്. ഇത് പരിശോധിച്ചതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമാർട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകരണമായി പറഞ്ഞത്. ആക്ഷേപങ്ങള്‍ ഒഴിവാക്കാന്‍ വിശദമായ പോസ്റ്റ്മാർട്ടം നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close