KeralaLatest NewsNews

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; വനിതാ എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈനിലെ എ.എസ്.ഐ ആര്‍. ശ്രീലതയെ സസ്‌പെൻഡ് ചെയ്‌തു. മദ്യപിച്ച്‌ ലക്കുകെട്ട സ്ത്രീ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇത് പകർത്തിയത് ശ്രീലതയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Read Also: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞ്‌ ; രണ്ടു മരണം

ഇരുമ്പുപാലത്തിന് സമീപം പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ട്രാന്‍സ്‌ജെന്‍ഡറിനെ കസ്റ്റഡിയില്‍ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ വെച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിലായിരുന്നു സ്‌റ്റേഷന്‍ എസ്.ഐ എം.കെ രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close