Latest NewsNewsIndia

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം കടുക്കുന്നു

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം കടുക്കുന്നു. നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡല്‍ഹി ജന്തര്‍ മന്ദറില്‍ സിബിഎസ്ഇക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.

read also: ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇയുടെ പ്രതികരണം ഇങ്ങനെ

പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജന്തര്‍ മന്ദറില്‍ സംഘടിച്ചത് ഞങ്ങള്‍ക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായാണ്. ഒന്നുകില്‍ സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തുക, അല്ലെങ്കില്‍ ഒരു പരീക്ഷയും രണ്ടാമത് നടത്താതിരിക്കുക എന്നതാണ് ഇവരുടെ ആവശ്യം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button