Latest NewsNewsInternational

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സന്ദേശങ്ങള്‍ കണ്ട് രക്ഷിതാക്കള്‍ ഞെട്ടി: സ്കൂളില്‍ നടന്നത് അരുതാത്ത കാര്യങ്ങള്‍

ഗുഡ്ഈയര്‍, അരിസോണ•വിദ്യാര്‍ത്ഥികളില്‍ ഒരാളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ പ്രാഥമിക സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ അരിസോണ ഗുഡ്ഈയറിലാണ് സംഭവം. ബ്രിട്ടാനി ആന്‍ സമോര എന്ന 27 കാരിയാണ് അറസ്റ്റിലായയത്. ലാസ് ബ്രിസാസ് അക്കാദമി എലമെന്ററി സ്കൂളിലെ 6 ാം ഗ്രേഡ് അധ്യാപികയായിരുന്നു സമോര.

13 കാരനായ വിദ്യാര്‍ത്ഥിയും സമോരയും തമ്മിലുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ കുട്ടിയുടെ മാതാപിതാക്കള്‍ കണ്ടെത്തിയതില്‍ നിന്നാണ് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധമുള്ളതായി സൂചന ലഭിച്ചതെന്ന് ഗുഡ്ഈയര്‍ പോലീസ് വകുപ്പ് പറയുന്നു.

സ്കൂള്‍ ക്യാമ്പസിനുള്ളില്‍ വച്ചും പുറത്തുവച്ചും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

സമോരയുമായി വീണ്ടും ലൈംഗിക ബന്ധത്തിന് വിദ്യാര്‍ത്ഥി ആഗ്രഹിച്ചിരുന്നതായി കോടതി രേഖകള്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടുള്ള വിദ്യാര്‍ത്ഥിയുടെ സന്ദേശത്തിന്, “എനിക്കറിയാം ബേബി, എനിക്ക് ഒരു നിശ്ചിത സമയ പരിധിയൊന്നുമില്ലാതെ എല്ലാ ദിവസവും നിന്നെ ഞാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു അധ്യാപികയുടെ മറുപടി.

മാര്‍ച്ച്‌ 22 നാണ് സമോരയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധം, പീഡനം, പൊതു ലൈംഗിക വൈകല്യം തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close