KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തി യുവാവ് ഡ്രൈവറെ മര്‍ദ്ദിച്ചു

പാലക്കാട് : പാലക്കാട് മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവാവ് ഡ്രൈവറെ ആക്രമിച്ചു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ക്രൂരമര്‍ദനം. വിവാഹ സംഘത്തിന്റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തിലേക്ക് എത്തിയത്. ഡ്രൈവര്‍ സീറ്റിലേക്ക് കയറിയ 25 വയസ്സ് തോന്നിക്കുന്ന അക്രമി പ്രായംചെന്ന ഡ്രൈവറെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.

കണ്ടക്ടര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷേ നടക്കുന്നില്ല. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം. ഗുരുതരപരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ പോയ ബസാണ് പന്നിയംപാടത്ത് തടഞ്ഞ് ആക്രമിച്ചത്. ആക്രമിച്ചത് മൂന്നുപേരെന്ന് മര്‍ദനത്തിനിരയായ ഡ്രൈവര്‍ അബൂബക്കര്‍ പറഞ്ഞു. മര്‍ദനം വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചാണ്. ബസ് തട്ടിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button