Latest NewsNewsTechnology

വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയാൻ ഇതാ ഒരു എളുപ്പ വഴി

ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന ഫീച്ചറുമായി വാട്സാപ്പ്. ഈ പുതിയ അപ്ഡേറ്റുള്ളത് ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ്. താമസിയാതെ ഈ ഫീച്ചര്‍ ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ എത്തുമെന്ന് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

read also: എങ്ങനെ അയയ്ക്കുന്ന ആള്‍ അറിയാതെ വാട്സ്ആപ്പ് സന്ദേശം വായിക്കാം?

‘ചെയ്ഞ്ച് നമ്പര്‍’ ഓപ്ഷനുണ്ടാവുക വാട്സ്ആപ്പ് സെറ്റിങ്സിലാണ്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടും. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. മാത്രമല്ല ആരെയെല്ലാം നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ലഭ്യമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close