KeralaLatest NewsNews

ദുബായില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയത് കേരളത്തിലേയ്ക്ക്

നെടുമ്പാശേരി : ഒരു കോടിയിലധികം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി 2.4 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്.

പൊതുവിപണിയില്‍ 73.4 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണിത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കടത്തിക്കൊണ്ടു വന്ന ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ടു സ്വര്‍ണക്കട്ടികളും കസ്റ്റംസ് പിടികൂടി. പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതാണിത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button