KeralaLatest NewsNewsIndia

ജഡ്‌ജിയുടെ വാഹനത്തിൽ ഇടിച്ചിട്ടും ബസ് ഡ്രൈവര്‍ ചിരി തുടർന്നു: പോലീസ് അന്വേഷത്തിൽ മനസിലായത് ഞെട്ടിക്കുന്ന വിവരം

ആലപ്പുഴ: ജഡ്ജിയുടെ കാറില്‍ സ്വകാര്യ ബസ്സിടിച്ചിട്ടും ഡ്രൈവർ ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ടേയിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടും ഡ്രൈവർ ചിരി നിർത്തിയില്ല. യുവാവിന്റെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി.
പരിശോധനയില്‍ ഇയാള്‍ കൂടിയ ഇനം മയക്കുമരുന്ന് കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ബുധനാഴ്ച രാവിലെ ഇന്ദിരാജങ്ഷന് സമീപമായിരുന്നു സംഭവം.

also read:ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍;

മണ്ണഞ്ചേരി-ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ആലപ്പുഴ എംഎസിടി കോടതിയിലെ ജഡ്ജിയും സബ് ജഡ്ജിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. അശ്രദ്ധമായി പാഞ്ഞുവന്ന വാഹനം ഇവരുടെ കാറിന്റെ അരികിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന ജഡ്‌ജി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സ് ഡ്രൈവര്‍ അമ്പലപ്പുഴ പള്ളിമുക്ക് വെളിയില്‍ ഷജീറിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments


Back to top button