KeralaLatest NewsNews

ഇനി മുതൽ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഉണ്ടാകില്ല

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കണമെന്ന് തീരുമാനിച്ചു. പാര്‍ക്കിങ് ഫീസ് ആലുവ, ഇടപ്പള്ളി ഒഴികെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഇളവ് രണ്ട് മാസത്തേയ്ക്ക് മാത്രമാണ്. ഏപ്രില്‍,മെയ് മാസങ്ങളിലെ അവധി ദിവസങ്ങള്‍ കണക്കാക്കിയാണ് പാര്‍ക്കിങ്ങ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

read also: മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോൺ കത്തി

വിഷുവും മധ്യവേനലവധിയും പ്രമാണിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നുവരെ യാത്രക്കാര്‍ എത്താന്‍ സാധ്യത ഉള്ളതിനാലാണ് തീരുമാനം. മെട്രോ യാത്രക്കാര്‍ക്ക് മാത്രമേ ഈ അവസരം ലഭിക്കു. അല്ലാത്തവർ പാർക്കിംഗ് ഫീസ് നൽകണം.

shortlink

Related Articles

Post Your Comments


Back to top button