KeralaLatest NewsNews

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുഖത്ത് വെട്ടേറ്റ വെമ്പായം സ്വദേശി വിനീഷാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോര്‍ച്ച ആരോപിച്ചു.

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ സഹോദരിയുടെ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍ വച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വിവാഹചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുന്ന വഴി വെമ്പായം മോട്ടകാവ് ജംഗ്ഷനില്‍ വച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മൊത്തം അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വിവാഹപന്തലില്‍ മോശമായി പെരുമാറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞു വിലക്കിയതിന്റെ പ്രതികാരമായി വഴിയില്‍ കാത്ത് നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. വിവാഹസ്ഥലത്തുണ്ടായ പ്രശ്‌നങ്ങളില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നു യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അനുരാജ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button